കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. അതോടൊപ്പം കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയ പാത തകർച്ചയിൽ അടിയന്തര യോഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
