ഇ ഡി സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പരാതി നൽകിയേക്കും.
ഇ ഡി സംഘത്തിന് നേരായ അക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദാംശം തേടി
