ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് വേര്‍പെടുത്തിയ ഐസ്ക്രീം കമ്പനിയുടെ ഓഹരികള്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാന്‍ നടപടി. യൂണിലിവര്‍ ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും പുതിയ കമ്പനിയുടെ ഓരോ ഓഹരി അനുവദിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ കമ്പനി അറിയിച്ചു. നടപടി പൂര്‍ത്തിയാകുമ്പോള്‍ വേര്‍പെടുത്തിയ ക്വാളിറ്റി വാള് ഇന്ത്യ ലിമിറ്റഡ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കും. ക്വാളിറ്റി വാള്‍സ്, കോര്‍നെറ്റോ, മാഗ്നം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഐസ്ക്രീം ബിസിനസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 1,595 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. ഇത് യൂണിലീവറിന്റെ മൊത്തം വിറ്റുവരവിന്റെ 2.7 ശതമാനമാണ്. 2024 സെപ്റ്റംബറില്‍ രൂപീകരിച്ച ഒരു സ്വതന്ത്ര കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന്, നവംബറില്‍ കമ്പനിയുടെ ബോര്‍ഡ് ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.
ഐസ്ക്രീം കമ്പനി ഓഹരി വിപണിയിലെത്തിച്ച് യൂണിലിവര്‍
