വി.ഡി. സവര്‍ക്കറിന് രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാത്തത് ചോദ്യം ചെയ്ത് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോൾ, സവർക്കറിന് ആദരവ് നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നുവെന്നും ഇന്നും അദ്ദേഹം മുഖ്യമന്ത്രിയാണ് അദ്ദേഹത്തിൻ്റെ ആവശ്യം പരിഗണിച്ചിട്ടില്ല അപ്പോൾ സവർക്കറിനെക്കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് അവകാശമില്ലെന്നും രാജ്യത്തിൻ്റെ പരമോന്നത ബഹുമതി സവർക്കർക്ക് നൽകണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ഉദ്ധവ് താക്കറെ
