സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയും ദില്ലി വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലായി. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ
