കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളും കൂടി പഠനം നിര്‍ത്തി വെറെ സ്കൂളിലേക്ക് മാറുന്നുവെന്ന് വിവരം. വെറെ സ്കൂളിലേക്ക് മാറുന്നതിനായി സെന്‍റ് റീത്താസ് സ്കൂളിൽ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനായി രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്‍റ് സ്കൂളിലേക്കാണ് കുട്ടികളെ ചേര്‍ക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സെന്‍റ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ മാനേജ്മെന്‍റും പിടിഎ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചുവെന്ന് സ്കൂള്‍ മാറ്റത്തിന് അപേക്ഷ നൽകിയ കുട്ടികളുടെ മാതാവ് ഫേസ് ബുക്ക് പോസ്റ്റിട്ടു.
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി പഠനം നിര്‍ത്തുന്നുവെന്ന് റിപ്പോർട്
