പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. അതോടൊപ്പം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ തൃപ്തിയുണ്ടെന്നും, സിബിഐ അന്വേഷണത്തില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛനും അമ്മാവനും വ്യക്തമാക്കി.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിൽ
