കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച തിരുനെൽവേലി സ്വദേശികളായ ഏജന്റുമാരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. ഡിസംബർ 23ന് റിപ്പോർട്ട് നൽകാൻ കേരള മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ
