നാല്പത്തിയൊന്നു രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് എർപ്പെടുത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം. അഫ്ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണമായ യാത്രാവിലക്കും വിസ സസ്പെൻഷനും ഏർപ്പെടുത്തും. ഈ രാജ്യങ്ങളെ ഗ്രൂപ്പ് ഒന്നിലാണ് ഉൾപ്പെടുത്തുക. എറിട്രീയ, ഹൈതി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളെ രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ഇവർക്ക് ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും വിലക്ക്. പാകിസ്ഥാൻ, ഭൂട്ടാൻ തുടങ്ങി 26 രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ ഗ്രൂപ്പ്. ഇവർക്ക് വിസ നൽകുന്നത് ഭാഗികമായി നിർത്തിവെക്കാനാണ് ആലോചിക്കുന്നത്.
41 രാജ്യങ്ങളിലെ പൗരന്മാർ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കാൻ ട്രംപ് ഭരണകൂടം
