ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ സമരം നടത്താൻ നീക്കം. ഗോകുലിന്റെ പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു. ഗോകുലിന്റെ മരണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപെയിന്റ് അതോറിറ്റി ചെയർമാൻ കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം.
ഗോകുലിന്റെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ
