മധുരയിൽ നടക്കുന്ന സിപിഎമ്മിൻ്റെ 24ാം പാർട്ടി കോൺഗ്രസ് കേരള സർക്കാരിന് പ്രതിരോധം തീർക്കണമെന്ന പ്രമേയം പാസാക്കി. പിബി അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം പ്രമേയം പാസാക്കിയത് വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടുമെന്ന് മുഹമ്മദ് സലീം വിശദീകരിച്ചു. എന്നാൽ കേസ് നേരിടുന്നവർ തന്നെ നിയമപരമായി കേസിനെ നേരിടുമെന്നും പാർട്ടി ഇതിൽ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തിൽ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
കേരള സർക്കാരിന് പ്രതിരോധം തീർക്കണമെന്ന പ്രമേയം പാസാക്കി
