ഇടുക്കി മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ യാത്രാമൊഴി. അപകടത്തിൽ മരിച്ച അർജുന്റെയും ജോയലിന്റെയും റിച്ചാർഡിന്റെയും മൃതദേഹം സംസ്കരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രൽ സ്കൂളിൽ നടന്ന പൊതുദർശനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഉള്‍പ്പടെ നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിയത്. അപകട സാധ്യതയുള്ള സ്ഥലത്ത് അപകട മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതും യാത്രാസംഘം ടൂറിസ്റ്റ് ബസിൽ നിന്നും പല ജീപ്പുകളിലായി വേർപ്പെട്ടതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ഇടുക്കി മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ യാത്രാമൊഴി
