ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ
