കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയില്‍ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. 20 കോടി അനുവദിച്ച ശേഷമുള്ള സമരം അനാവശ്യമാണ്. സമരം അവസാനിപ്പിച്ചാല്‍ ചൊവ്വാഴ്ചയോടെ ശമ്പളം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല സദസ് പരിപാടിക്കായി പ്രത്യേകം സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ബസ്. ജീവനക്കാരുടെ കരുതല്‍ധനം ഉപയോഗിച്ച് നേരത്തെ വാങ്ങിയ ബസാണ് മന്ത്രിമാരുടെ യാത്രയ്ക്ക് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിരെ ഗതാഗതമന്ത്രി
