റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ രാജേഷ് മലയാലപ്പുഴ നിര്‍മ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ജിമ്നി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. മീനാക്ഷി നായികയാവുന്ന ചിത്രം ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദര്‍ശനത്തിനെത്തിക്കും. സീമ ജി നായര്‍, കുടശനാട് കനകം, ഡോ. രജിത്കുമാര്‍, ജയകൃഷ്ണന്, മന്‍രാജ്, ജയശങ്കര്‍, കലഭാവന്‍ റഹ്മാന്, കലാഭാവന്‍ നാരായണന് കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണന്, എന്‍ എം ബാദുഷ, പ്രിയങ്ക, ജോഷ്ന തരകന്, അനില്‍ ചമയം, സംഗീത, സ്വപ്ന അനില്‍, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അന്‍സു മരിയ, തന്വി, അന്ന, ആര്യന്, ആദില്‍, ചിത്തിര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ലഹരിയുടെ പിടിയിലായ കോളനിയെയും ഒരു ഗ്രാമത്തെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയും അതിനെ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളുടെയും വിജയങ്ങളുടെയും കഥയാണ് സൂപ്പര്‍ ജിമ്നി പറയുന്നത്.
‘സൂപ്പര്‍ ജിമ്നി’ ചിത്രത്തിന്റെ ട്രെയ്ലര്
