ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക. തീരുമാനം നിങ്ങളുടേതാണ്. വേട്ട ഇവിടെ ആരംഭിക്കുന്നു, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയാണിത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വര്‍ഗീസ് എന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ആര്യ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്, എന്‍ എം ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അബിന്‍ ജോസഫിന്റേതാണു തിരക്കഥ.
‘നരിവേട്ട’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
