മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റെ ലുക്ക് പുറത്ത്. ടൊവിനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റര്‍ റിലീസ് ചെയ്തത്. ”അധികാരം ഒരു മിഥ്യയാണ്” എന്നതാണ് ജതിന് രാംദാസിന്റെ ടാഗ്ലൈന്. ലൂസിഫറില്‍ അതിഥിവേഷത്തിലെത്തിയ ‘ജതിന് രാംദാസ്’ എമ്പുരാനില്‍ മുഴുനീള വേഷത്തിലാകും എത്തുക. കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ ജതിന് രാംദാസ് എമ്പുരാനിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ലൈകാ പ്രൊഡക്ഷനും ചേര്‍ന്നാണ്.
‘എമ്പുരാനി’ലെ ടൊവിനോ തോമസിന്റെ ലുക്ക്
