അജിത് നായകനായെത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘വിടാമുയര്‍ച്ചി’യിലെ പുതിയ ഗാനം പുറത്ത്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ട ഗാനം ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ 13 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. അനിരുദ്ധും യോഗി ശേഖറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റേതാണ് വരികള്‍. അമോഘ് ബാലാജിയാണ് റാപ്പ് ഒരുക്കിയത്. ആക്ഷന്‍, ത്രില്‍, സസ്പെന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത് ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിനു പുറമെ അര്ജുന്, തൃഷ, റെജീന കസാന്‍ഡ്ര എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മിക്കുന്ന ഈ വമ്പന്‍ ചിത്രത്തില്‍ ആരവ്, നിഖില്‍, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്.
‘വിടാമുയര്‍ച്ചി’യിലെ അനിരുദ്ധ് മാജിക്
