ഇടവേളക്കു ശേഷം ഇന്ത്യയില്‍ വീണ്ടും ഡീസല്‍ കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4ണ്മ4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണ്. ഇന്ത്യയില്‍ ആദ്യം എത്തിയപ്പോള്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡ പ്രധാനമായും ഡീസല്‍ മോഡലുകളാണ് അവതരിപ്പിച്ചത്. ആദ്യ തലമുറ ഒക്ടാവിയ, സൂപ്പര്‍ബ്, റാപ്പിഡ്… എന്നിങ്ങനെയുള്ള ഡീസല്‍ മോഡലുകളാണ് സ്കോഡയുടെ വില്പനയില് വലിയ പങ്കും വഹിച്ചത്. ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ കുപ്രസിദ്ധമായ ഡീസല്‍ഗേറ്റ് അഴിമതി നടന്ന് പത്തുവര്‍ഷത്തിനു ശേഷമാണ് ഡീസല്‍ മോഡലുകളുമായി സ്കോഡ എത്തുന്നത്. രേഖകളിലുള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ മലിനീകരണം ചില ഡീസല്‍ മോഡല്‍ കാറുകള്‍ നടത്തുന്നുവെന്നതായിരുന്നു 2015ല്‍ പുറത്തുവന്ന ഡീസല്‍ഗേറ്റ് അഴിമതിയുടെ കണ്ടെത്തല്‍.
ഡീസല്‍ കാര്‍ മോഡലുകളുമായി സ്കോഡ എത്തുന്നു
