ഇന്ന് രാഷ്ട്ര പിതാവിന്റെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ആചരിച്ച് രാജ്യം. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിച്ച ശേഷം സർവമത പ്രാർത്ഥനയും നടക്കും. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്സെയുടെ കരങ്ങളാല്‍ 1948 ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ന് രാഷ്ട്ര പിതാവിന്റെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം
