ഇന്ന് കര്‍ക്കിടകം ഒന്ന്. ഇതോടെ രാമായണ മാസത്തിന് തുടക്കമായി. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതല്‍ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാല്‍ മുഖരിതമാകും. ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കര്‍ക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കര്‍ക്കടക മാസത്തിലാണ് തുടക്കം.
ഇന്ന് കര്‍ക്കിടകം ഒന്ന്
