ഖദർ വസ്ത്രം കോൺഗ്രസ് സംസ്കാരത്തിന്റെ ഭാഗമാണെന്നും ഖദർ കോൺഗ്രസുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാകണമെന്നും കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോൺഗ്രസിലെ യുവാക്കൾ സംഘടനാ ചിന്തയ്ക്കൊപ്പം നിൽക്കണം പാർട്ടിയുടെ പാരമ്പര്യം സംരക്ഷിക്കണം, കോൺഗ്രസ് അംഗത്വത്തിന് ഖദർ നിർബന്ധമാണെന്ന് പാർട്ടി ഭരണഘടനയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ള ഖദർ ധാരിക്ക് സമൂഹത്തിൽ വലിയ സ്വീകാര്യതയുണ്ട് ഖദർ ധരിക്കുന്നത് വലിയ ചിലവുള്ള കാര്യമല്ല ചിലവിനെക്കുറിച്ച് ആലോചിക്കുന്നതും ശരിയല്ല ചിലവിനേക്കാൾ വലുത് പാർട്ടി വിശ്വസപ്രമാണമാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഖദറാണ് ധരിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഖദറാണ് ശരിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
