കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നിന്ന്ക്രൂരമായ മർദനo നേരിട്ടെന്ന് യുവതി. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മർദിച്ചെന്നും യുവതി പറഞ്ഞു.ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭർത്താവ് രാഹുൽ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും വീട്ടിലുള്ള ആരും വഴക്കിൽ ഇടപ്പെടില്ല. ശുചിമുറിയിൽ വീണതാണെന്ന് പറയാൻ ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു. എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിച്ചു.വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.
കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നിന്ന്ക്രൂരമായ മർദനo നേരിട്ടെന്ന് യുവതി
