തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങും. രാവിലെ 10 മണിക്ക് ചാലക്കുടി യിൽ നിന്ന് യാത്ര തുടങ്ങും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.
ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി നേരിട്ട് ഇറങ്ങും
