സേനവിഭാഗങ്ങളിലെ ഹ്രസ്വസേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ഇതിനായി സൈന്യം ആഭ്യന്തര സര്‍വേ ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ 4 വര്‍ഷത്തെ സേവനത്തിനാണ് അഗ്നിപഥ് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായ യുവാക്കള്‍, നിയമന പരിശീലക ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതായാണ് സൂചന. യുവാക്കള്‍ എന്തുകൊണ്ട് സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു, പദ്ധതിയെക്കുറിച്ച് അവര്‍ക്കുള്ള അഭിപ്രായം, പദ്ധതിക്ക് ശേഷം സൈന്യത്തിലെ നിയമനത്തിലുണ്ടായ മാറ്റങ്ങള്‍, ഓണ്‍ലൈന്‍ പ്രവേശനപരീക്ഷയില്‍ ഗ്രാമീണ നഗരമേഖലകളിലെ പങ്കാളിത്തം, അഗ്നിപഥ് പദ്ധതിയുടെ ഭാഗമായവരുടെയും അതിന് മുന്‍പ് സൈന്യത്തിലെത്തിയവരുടെയും ശരാരീകക്ഷമതയിലെ വ്യത്യാസങ്ങള്‍, പഠന നിലവാരം എന്നിവ ആഭ്യന്തര സര്‍വേയുടെ ഭാഗമായി വിശദമായി പരിശോധിക്കും. സര്‍വേയിലെ ഉത്തരങ്ങള്‍ ഈ മാസം അവസാനത്തോടെ അവലോകനം ചെയ്ത് പുതിയ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏറെ വിവാദത്തിന് ഇടയാക്കിയ അഗ്നിപഥ് പദ്ധതി അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
