യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ലെന്നും നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ. ആരും നിങ്ങളുടെ പേരില്‍ നടപടിയെടുക്കില്ല. അങ്ങനെ നടപടിയെടുത്താല്‍ എന്നെ സമീപിച്ചാല്‍ മതി, പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ സ്നേഹത്തോടെ, സമാധാനത്തോടെ സുരക്ഷിതരായി കൊണ്ടുചെന്ന് എത്തിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും കെ.എസ്.ആര്.ടി.സി ജീവനക്കാരോടായി മന്ത്രി പറഞ്ഞു. അതോടൊപ്പം പാലക്കാട്, എറണാകുളം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു.
മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിർത്തി കൊടുക്കണമെന്ന് ഗതാഗതമന്ത്രി
