റോഷാക്കിലൂടെ ഞെട്ടിച്ച നിസാം ബഷീര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘ഐ, നോബഡി’യുടെ ട്രെയിലര്‍ എത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ്-പാര്‍വതി ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ് ഐ, നോബഡയിലൂടെ. ബാങ്ക് കൊള്ളയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്നത്. രാജീവന്‍ എന്ന ബാജ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ പൃഥ്വിരാജെത്തുന്നത്. സുപ്രിയ മേനോന്‍ ആണ് സിനിമയുടെ നിര്‍മാണം. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
