മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും. കരുതലും കൈത്താങ്ങും എന്ന പേരിൽ ഗവ. വിമെൻസ് കോളേജിലാണ് അദാലത്ത് നടക്കുക. രാവിലെ ഒൻപതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും.തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ 17 വരെയാണ് അദാലത്ത് നടക്കുന്നത്.
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്കതല അദാലത്തിന് തിരുവനന്തപുരത്ത് തിങ്കളാഴ്ച തുടക്കമാകും
