ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്നും ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. അതോടൊപ്പം മൊഴിയുടെ അടിസ്ഥാനത്തിൽ അനുവാദം ഇല്ലാതെ കേസ് എടുത്തുവെന്നായിരുന്നു നടിയുടെ പരാതി. പരാതിയില്ലാതെ കേസ് എടുത്തത് എന്തിനെന്ന് ചോദിച്ച കോടതി ഇങ്ങനെ കേസ് അടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. മറുപടി നൽകാൻ സംസ്ഥാനത്തിന് സമയം നൽകാമെന്ന് പറഞ്ഞ കോടതി കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. അന്ന് അന്തിമ ഉത്തരവ് ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നു ദിവസത്തിനകം വിവരം നല്കാമെന്ന് സര്ക്കാര് മറുപടി നൽകി. നടിമാരുടെ ഹർജികൾക്ക് പിന്നിൽ സ്പോൺസർമാരുണ്ടോ എന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി
