തിയറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുന്ന ‘ദാവീദ്’ സിനിമയുടെ സക്സസ് ടീസര്‍ പങ്കുവച്ച് അണിയറപ്രവര്‍ത്തകര്‍. ഇതരഭാഷാ താരമായ മുഹമ്മദ് ഇസ്മയിലിന്റെ ശബ്ദത്തിലാണ് ടീസര്‍ തുടങ്ങുന്നത്. പ്രേക്ഷപ്രീതി നേടിയ ചിത്രം റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനു’ ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിച്ച ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ. വിജയരാഘവന്, ലിജോമോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കള്‍. ജസ്റ്റിന് വര്‍ഗീസ് ആണ് സംഗീതം.
‘ദാവീദ്’ സിനിമയുടെ സക്സസ് ടീസര്‍
