ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്. മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിലും ആദ്യ ഗ്ലിംപ്സും റിലീസ് ചെയ്തു. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ വലിയ അപ്ഡേറ്റ്. ‘മദ്രാസി’ എന്നാണ് സിനിമയുടെ പേര്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ആദ്യ ദൃശ്യങ്ങള്‍ നല്‍കുന്നത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മുക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാല്, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു.
ശിവകാര്‍ത്തികേയനൊപ്പം ബിജു മേനോന്
