സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗങ്ങളായ വി.ആര് മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും. യുവജനങ്ങൾക്കിടയിൽ ഇന്ന് കുടുംബ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് താഴെത്തട്ടിൽ നിന്നുതന്നെ ബോധവൽക്കരണം ആരംഭിക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മിഷന് അംഗങ്ങള്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് വനിതാ കമ്മിഷന്
