ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അഭിമാനിക്കാവുന്ന നിമിഷം എന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുള്ള റോബോട്ടിക്സ് സർജറി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്നവർക്ക് ഇനി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സിക്കാൻ കഴിയും. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ചെലവ് കുറയുകയും രോഗികൾക്ക് അത് വലിയ ആശ്വാസമാവുകയും ചെയ്യും. മലബാർ ക്യാൻസർ സെന്ററിലും ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാൻസർ ചികിത്സാരംഗത്തെ പുതിയ തുടക്കമാണ് ഇതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.
ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
