റീ റിലിസുകള്‍ ഹിറ്റാകുകയും വന്‍ കളക്ഷന്‍ നേടുകയും ചെയ്യുന്നത് അടുത്തിടെ പതിവാണ്. അത്തരമൊരു വിജയമായിരുന്നു തുമ്പാടിന് ലഭിച്ചത്. ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 39 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയിരുന്നു. തുമ്പാടിന് വിതരണക്കാരെ പോലും ചിത്രത്തിന്റെ തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. പ്രമുഖ കമ്പനികള്‍ താല്പര്യവും പ്രകടിപ്പിച്ചിരിക്കുന്നു. ചിത്രം ഒരുങ്ങുക ഇനി 100 കോടി ബജറ്റിലായിരിക്കും. തുമ്പാട് 2018നാണ് റിലീസ് ചെയ്തത്. തുമ്പാടിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാംലെ, കാമറൂണ്‍ ആന്ഡേഴ്സണ്, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചരിച്ച മിത്താണ് ചിത്രത്തിന്റെ അടിസ്ഥാനം.
റീ റിലിസില്‍ ഹിറ്റായ ‘തുമ്പാട്’ ചിത്രത്തിന് രണ്ടാം ഭാഗം
