രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ‘ജയിലര്‍’. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന് നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. സിനിമയുടെ രണ്ടാം ഭാഗം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. നിമിഷ നേരം കൊണ്ടാണ് ജയിലര്‍ 2 ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിനൊപ്പം നെല്‍സണ്‍, അനിരുദ്ധ് എന്നിവരെയും ടീസറില്‍ കാണാം. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കഴിഞ്ഞാലുടന്‍ ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യും.
‘ജയിലര്‍’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു
