നടന്‍ ജയറാമും ഭാവനയും പ്രധാന വേഷത്തില്‍ എത്തിയ ‘വിന്റര്‍’ എന്ന ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ദീപു കരുണാകരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലേത് പുതിയ കഥയാണെന്നും അതുകൊണ്ട് ജയറാനും ഭാവനയും രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് പതിനേഴിന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. 2009 ജൂലൈയില്‍ റിലീസ് ചെയ്ത സിനിമയാണ് വിന്റര്‍. ദീപു കരുണാകന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹ തന്നെ ആയിരുന്നു തിരക്കഥയും. ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.