കര്‍ണാടകയിലെ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ പെട്ട അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നു. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഗംഗാവലി നദിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ ഡൈവേഴ്സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തിൽ പുരോഗതിയില്ലാത്തത്. മുങ്ങൽ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവിൽ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ലെന്നാണ് റിപ്പോർട്ട്.
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ
