ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ‘മനമോഹിനി ‘ എന്ന് തുടങ്ങുന്ന റൊമാന്റിക് വീഡിയോ സോങ് പുറത്ത്. ജസ്റ്റിന് വര്‍ഗീസ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം രമ്യ നമ്പീശനും, അജയ് ജെയിംസനുമാണ്. സുഹൈല്‍ കോയ ആണ് ഗാനരചന. ധ്യാന്‍ ശ്രീനിവാസനും രേവതി പിള്ളയും ചേര്‍ന്നുള്ള ഒരു റൊമാന്റിക് വീഡിയോ സോങ് ആണ് മനമോഹിനി, വ്യത്യസ്തമായ കഥ പറച്ചിലും കോമഡികളും കൊണ്ട് ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രേക്ഷക നിരൂപക പ്രശംസ ഏറ്റുവാങ്ങുകയാണ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും സംവിധായകനുമായ അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.
‘ഓടും കുതിര ചാടും കുതിര’യിലെ റൊമാന്റിക് സോങ്
