ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്ന് പോലീസ്. പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ല.ഇന്ന് പുലർച്ചെ ആണ്പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. തുടർന്ന്കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. അതിനുശേഷം ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. പെൺകുട്ടി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണെന്ന് പോലീസ്
