വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പുൽപ്പള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തു
