വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്നും കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണെന്നും ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടിയെന്നും സതീശന് കുറ്റപ്പെടുത്തി. എന്നാൽ ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വര്‍ധിച്ച് വരുന്ന പോലീസ് അതിക്രമവും വീഴ്ചയും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
