രാവിലെ ഉണര്‍ന്ന് ആദ്യത്തെ 30 മിനിറ്റിനുള്ളില്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളാണ് നല്‍കുക. ശ്വസന വ്യായാമങ്ങള്‍ നാഡീവ്യവസ്ഥയെ വിശ്രമിക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ആവശ്യമായ ഓക്സിജനിലൂടെ ശരീരത്തിനും തലച്ചോറിനും കൂടുതല്‍ ഊര്‍ജ്ജം നല്‍കാനും സഹായിക്കും. ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളില്‍ ആഴത്തിലുള്ള ശ്വസനം വഴി ഡയഫ്രം പ്രവര്‍ത്തനം പുനസ്ഥാപിക്കാനും ശ്വസിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കും. ആഴത്തില്‍ ശ്വാസമെടുക്കുമ്പോള്‍ ഇതിന് മ്യൂക്കസ് ഇല്ലാതാക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്. കൂടാതെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനും വേഗത്തില്‍ സുഖപ്പെടുത്തുന്നതിനും ആഴത്തിലുള്ള ശ്വസനം സഹായിക്കും. യോഗ ആസനങ്ങള്‍, ഓക്സിജന്‍ അളവ് വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഏറ്റവും മികച്ചതാണ്. ശ്വസന വ്യായാമങ്ങള്‍ ഉണര്‍വും ഊര്‍ജ്ജസ്വലതയും ഏകാഗ്രതയും കൂട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ,ദിവസം മുഴുവന്‍ പ്രതിരോധശേഷിയും ശ്രദ്ധയും മെച്ചപ്പെടുത്താന്‍ കഴിയും. ശ്വാസന വ്യായാമങ്ങള്‍ ശ്വാസകോശ ശേഷിയെ ശക്തിപ്പെടുത്തുകയു ഊര്‍ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. മൂക്കിലൂടെയുള്ള ശ്വസനം സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത മെച്ചപ്പെടുത്തുന്നതിനും നാഡീവ്യവസ്ഥയെ സന്തുലിതമാക്കുന്നു. ഇത് ഹാപ്പി ഹോര്‍മോണായ ഡോപാമൈന്‍ ഉയരാന്‍ കാരണമാവുകയും വൈകാരികാവസ്ഥയും മനോഭാവവും ഉയര്‍ത്തുകയും ചെയ്യുന്നു.
ശ്വസന വ്യായാമങ്ങള്‍ മ്യൂക്കസ് ഇല്ലാതാക്കും
