പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്ത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുകയാണെന്നും, അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന് ഉള്പ്പെടെയുള്ള അധ്യാപകര് സംഭവം മറച്ചുവച്ചുവെന്നും ഇത്തരം അധ്യാപകര് ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന് പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. കൂടാതെകുറ്റവാളികള്ക്കെതിരെ കര്ശന നടപടി എടുത്തില്ലെങ്കില് കേരളം കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
