ഉത്പാദന ചെലവിന്റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. എന്നാൽ റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്കി. അതോടൊപ്പം അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കി
