സെപ്തംബര്‍ രണ്ടാം വാരത്തില്‍ എംജി ക്ലൗഡ് ഇവി ഇന്ത്യന്‍ വിപണിയിലെത്തും. ഇതോടെ എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വൈദ്യുത കാറായി ക്ലൗഡ് ഇവി മാറും. 4.3 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വാഹനമായിരിക്കും ക്ലൗഡ് ഇവി. 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ ഡിജിറ്റല്‍ സ്ക്രീന്‍സ്, ക്ലൈമറ്റ് കണ്ട്രോള്, കണക്ടഡ് കാര്‍ ടെക്നോളജി, ലെവല്‍ 2 അഡാസ് സുരക്ഷ, പവേഡ് സീറ്റ്സ്, സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 50.6 കിലോവാട്ട്അവര്‍ ഇലക്ട്രിക് മോട്ടോറുള്ള കാറിന് 460 കി.മീ റേഞ്ച് ലഭിക്കും. എംജി ഇന്ത്യയില്‍ പുറത്തിറക്കുന്ന പ്രീമിയം ഇവികളിലൊന്നായിരിക്കും എംജി ക്ലൗഡ് ഇവി. പ്രതീക്ഷിക്കുന്ന വില 20 ലക്ഷത്തില്‍ താഴെ രൂപ. സവിശേഷമായ സ്റ്റൈലിങില്‍ വലിയ ഹാച്ച്ബാക്കിനും എംപിവിക്കും ഇടയിലുള്ള മോഡലായിട്ടാണ് ക്ലൗഡ് ഇവിയുടെ വരവ്. ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, ക്ലീന്‍ സര്ഫൈസിങ്, ഫുള്‍ വിഡ്ജ് എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ മിനിമലിസ്റ്റിക് ഡിസൈന്റെ സൂചനകള്‍ ക്ലൗഡ് ഇവി നല്‍കുന്നുണ്ട്. ബംപറിലേക്ക് ഇറങ്ങി സ്ഥാപിച്ചിട്ടുള്ള ഹെഡ്ലാംപുകള് മുന്നിലേക്കു തള്ളി നില്ക്കുന്ന ഭാവം വര്‍ധിപ്പിക്കുന്നു. ഉള്ളില്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്കിയിരിക്കുന്നു. അഡാസ് സുരക്ഷാ ഫീച്ചറുകളുടെ ഭാഗമാണ് 360 ഡിഗ്രി ക്യാമറ. മുന്സീറ്റുകള് 135 ഡിഗ്രി ചെരിച്ചു താഴ്ത്തി സോഫ മോഡിലേക്കു മാറ്റാനാവും. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ഇന്ത്യയില്‍ ഏത് വകഭേദമാണ് എത്തുകയെന്ന് വ്യക്തമല്ല. 37.9കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് 360 കിമി റേഞ്ചും 50.6കിലോവാട്ട്അവര്‍ പാക്ക് 460 കിമി റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
എംജി ക്ലൗഡ് ഇവി സെപ്തംബര്‍ രണ്ടാം വാരമെത്തും
