കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്ക്കു പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പൊലീസ് നിയമം ക്രമസമാധാനപാലനത്തിനു മാത്രമുള്ളതാണ്. ധര്‍ണ നടത്തിയതിന് കേരള പൊലീസ് നിയമപ്രകാരം ലഭിച്ച ശിക്ഷയെ കുറിച്ച് നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്താതിന്റെ പേരില്‍ തെരഞ്ഞെടുപ്പു റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടാണ് ഈ പരാമര്‍ശം. 2005 ല്‍ അന്നമട പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച രവി നമ്പൂതിരിയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണു സുപ്രീം കോടതി സ്റ്റേ ചെയ്തത്.
കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമി; സുപ്രീം കോടതി
