ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ജിദ്ദയിലെ അബാദി അൽ ജോഹർ അറീനയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്കാണ് താരലേലം തുടങ്ങിയത്. 10 ടീമുകളിലായി താരലേലത്തിൽ അവസരം കിട്ടുക 70 വിദേശികൾ അടക്കം 204 താരങ്ങൾക്കാണ്. 42 വയസുള്ള ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്റെ പതിമൂന്നു വയസുകാരൻ വൈഭവ് സൂര്യവംശിയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം
ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും
