പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. കൂടാതെ ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണമെന്നാണ് ഉത്തരവിലുള്ളത്. കേന്ദ്ര നിര്‍ദേശമനുസരിച്ച് പേരുമാറ്റില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. പേര് കേരളത്തിന്റെ സംസ്കാരത്തിനു ചേരില്ലെന്നും, പേരുമാറ്റാത്തതിനാല് കേന്ദ്രം ഫണ്ട് തടഞ്ഞെന്നും കേരളം വിമര്‍ശിച്ചിരുന്നു.
പി.എച്ച്.സികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
