തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി ഡോ.ഹാരിസ് വെളിപ്പെടുത്തിയതിനെ തുടർന്ന് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും, കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നും ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. എന്നാൽ സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ലെന്നും കത്ത് കൊടുത്ത കാലയളവിനിടെ ഉപകരണം കിട്ടിയിട്ടില്ല, കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം അത്രയും ഗതികേടാണെന്നും ഡോ.ഹാരിസ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്ന് ആരോഗ്യ വകപ്പിന്റെ വിലയിരുത്തല്‍.
