കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതിൽ സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍. സ്കൂളിനെ അപമാനിക്കാനുള്ള ശ്രമമാണ് കേസെടുക്കലിനു പിന്നിൽ എന്ന് പ്രധാന അധ്യാപിക ആരോപിച്ചു. റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ല, സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണo എന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്കൂള്‍ അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് നടപടിയിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്കൂളിലെ ചില അധ്യാപകരും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.
റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതിൽ സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍
